താജുൽ ഉലമാ ഉറൂസും മദനി സംഗമവും
മടവൂർ രാം പോയിൽ ഷാ മദനിയുടെ വീട്ടിൽ വെച്ച്
2023 നവംബർ 7ന്
നബി സ മദീനയിൽ എത്തിയ ശേഷം മുഹാജിറുകളിൽ നിന്ന് ആദ്യമായി മരണപ്പെട്ട സ്വഹാബി ഉസ്മാൻ ബിൻ മള്ഊൻ ആണ് ആ ഖബറിന് നബി സ തന്നെ സ്വന്തം തൃക്കരങ്ങൾ കൊണ്ട് കല്ല് വെച്ച് അടയാളപ്പെടുത്തി. അവിടുത്തെ മക്കൾ മരണപ്പെട്ടപ്പോൾ ഉസ്മാൻ ബിൻ മള്ഊനിൻ്റെ ഖബ്റിനു ചാരെ അടക്കം ചെയ്തു.ഉസ്മാൻ നല്ലൊരു ആതിഥേയനാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. പല പ്രമുഖ സ്വഹാബികളും ഉസ്മാൻ റ വിൻ്റെ ചാരെ ഖബറടക്കം ചെയ്യപ്പെടാൻ കൊതിച്ചു.ഒരു ഒരു സ്വാലിഹിൻ്റെ ഖബ്റ് എങ്ങനെ ആദരിക്കപ്പെടണമെന്നും മരണപ്പെട്ട സ്വാലിഹീങ്ങളുടെ ബറകത്തും സഹായങ്ങളും എത്ര മാത്രം ലഭ്യമാകുമെന്നും വ്യക്തമായ പാഠങ്ങൾ നൽകുന്നതാണ് നബിയുടെയും സ്വഹാബിമാരുടെയും സമീപനങ്ങൾ.മക്കയിലും മദീനയിലും സഊദിയുടെ വിവിധ ഭാഗങ്ങളിലും ധാരാളം സ്വഹാബികളുടെയും ഔലിയാക്കളുടെയും ജാറങ്ങളും വലിയ വലിയ ഖുബ്ബകളും അടുത്ത കാലം വരെയും നിലവിലുണ്ടായിരുന്നു.ചരിത്ര ബോധമോ സാന്മാർഗിക ആദർശമോ ഇല്ലാത്ത വഹ്ഹാബീ പട്ടാളക്കാർ ബ്രിട്ടീഷുകാരുടെ ഒത്താശയോടെ ആ വിശുദ്ധരുടെ ജാറങ്ങളെല്ലാം പൊളിച്ചു മാററി ക്രൂരമായ കൊള്ളയും കൊലപാതക പരമ്പരകളും നടത്തുകയായിരുന്നു
ഹജ്ജിന്റെ യും ഇസ്ലാമിൻ്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് കൊണ്ട് മലപ്പുറത്ത് നിന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട യുവാവാണ് ശിഹാബ് ചോറ്റൂർ. കാൽനടയായി ഹജ്ജിന് പോകുന്നതിന്റെയും മഹാന്മാരുടെ കബ്റ് സിയാറത്ത് ചെയ്യുന്നതിന്റെയും ഇസ്ലാമിക മാനം ചർച്ച ചെയ്യുന്നു
തെറ്റുകുറ്റങ്ങൾ സംഭവിച്ച സത്യ വിശ്വാസികൾക്ക് അതിന്റെ പേരിൽ നബി സ യോട് എന്നോട് പൊറുക്കേണമേ ക്ഷമിക്കേണമേ എന്ന് പറയാവുന്നതാണ് സ്വഹാബത്ത് അങ്ങനെ വ്യാപകമായി പറഞ്ഞിരുന്നു പ്രമാണങ്ങൾ അനുസരിച്ചാണ് ഒരു വിശ്വാസി തന്റെ നിലപാടുകൾ രൂപപ്പെടുത്തേണ്ടത് ഏതെങ്കിലും വ്യക്തിയുടെ ആവേശ പ്രകടനമനുസരിച്ചല്ല
ഇന്ന് 2023 മാർച്ച് 1 സമയം പകൽ 12 മണി കഅ്ബ യുടെ വാതിലിന് സമീപം സ്ഥാപിക്കപ്പെട്ട മഖാമു ഇബ്റാഹീം തൽസ്ഥാനത്ത് തന്നെ നിലനിൽക്കുന്നുണ്ട്.അത് ഹിജ്റ് ഇസ്മാഈലിലേക്ക് മാറ്റി സ്ഥാപിച്ചിരിക്കുന്നു എന്ന് വ്യാപകമായി പ്രചരിക്കുന്ന വാർത്ത വ്യാജമാണ്
അത് പോലെ വ്യാജ വാർത്തയാണ് ഇസ്തിഗാസ ശിർക്കാണ് എന്ന വാദവും ഖുർആനിലോ സുന്നത്തിലോ എവിടെയും ഇസ്തിഗാസ തെറ്റാണെന്നോ ശിർക്കാണെന്നോ ഒരു പരാമർശം പോലുമില്ല
തീർത്തും അന്ധമായ ഇസ്തിഗാസാ വിരോധം മുസ്‌ലിം സമുദായം കൈയൊഴിയേണ്ടതാണ്
അനേകം ഹദീസുകളെ അന്യായമായി ദുർബലപ്പെടുത്തിയും അനേകം സ്വഹാബികളെയും ഇമാമുകളെയും തള്ളിക്കളഞ്ഞു കൊണ്ട് എന്തിനാണ് ഈ വിതണ്ഡ വാദത്തിന് കൂട്ട് നിൽക്കുന്നത്
വ്യാജ തൗഹീദ് വാദികളുടെ ചതിക്കുഴിയിൽ വീഴാതിരിക്കുക
04 - 02 - 2023 ന് ഒതുക്കുങ്ങൽ ഓ കെ ഉസ്താദിന്റെ പള്ളിയിൽ വെച്ച് ചേർന്ന ശൈഖുനാ അബ്ദുസ്സലാം ഉസ്താദിന്റെ ശിഷ്യന്മാരുടെ സംഗമത്തിൽ നിന്നുള്ള ഏതാനും ദൃശ്യങ്ങൾ
നവജാത ശിശുവിന്റെ വലത് ചെവിയിൽ ബാങ്കും ഇടത് ചെവിയിൽ ഇഖാമതും വിളിക്കുന്നത് നബി (സ) യുടെ കാലം മുതൽ മുസ്‌ലിംകൾ ആചരിച്ചു വരുന്നതാണ്. പ്രബലമായ ഹദീസിൻ്റെ പിന്ബലവും അതിന്നുണ്ട്
മുസ്‌ലിംകൾ പരസ്പരം കലഹിച്ചു കഴിയണം എന്ന് ആഗ്രഹിക്കുന്നവർ തീർത്തും അനാവശ്യ വിവാദങ്ങൾ ഇളക്കി വിടുന്നു
എന്നാൽ ഖുർആനിലോ ഹദീസിലോ ഇസ്തിഗാസ തെറ്റാണെന്നോ ശിർക്കാണെന്നോ ഒരു പരാമർശം പോലുമില്ല വ്യക്തമായ ഒരു പ്രമാണവുമില്ലാത്ത ഇസ്തിഗാസാ വിരോധം വലിയ മൗലിക ആദർശമായി കൊണ്ട് നടക്കുന്നവർ സ്ഥിരപ്പെട്ട പുണ്യങ്ങളെ തള്ളി പറയുന്നത് വിരോധാഭാസം എന്നല്ലാതെ എന്ത് പറയാൻ
കുളിക്കുമ്പോൾ ശ്രദ്ധിക്കണം ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കുളി ശരിയാവില്ല,അത് കൊണ്ട് തന്നെ നിസ്കാരവും ഹജ്ജും ഉംറയും ത്വവാഫും എല്ലാം നഷ്ടപ്പെടും
ഹജ്ജിനോ ഉംറക്കോ ഇഹ്റാം ചെയ്താൽ ചില കാര്യങ്ങൾ ഹറാമായിത്തീരുന്നു . അത്തരം കാര്യങ്ങളെ കുറിച്ചുള്ള വിവരണം
ഇഹ്റാമിൽ ആയിരിക്കുമ്പോൾ നികാഹ് ചെയ്യലും ചെയ്തു കൊടുക്കലും നിക്കാഹിനു വക്കാലത്ത് ഏൽപ്പിക്കലും പാടില്ല, നിഷിദ്ധമാണ്,ആ നികാഹ് സാധുവല്ല, എന്നാൽ ത്വലാഖ് ചൊല്ലിപ്പെട്ട ഭാര്യയെ യഥാ സമയം തിരിച്ചെടുക്കാവുന്നതാണ്
ഹജ്ജ്, ഉംറ കർമ്മങ്ങളിൽ ആദ്യത്തേത് ഇഹ്റാം ആണ്.ഹജ്ജിന് അല്ലങ്കിൽ ഉംറക്ക് നിയ്യത്ത് ചെയ്യുന്നതിന്നാണ് ഇഹ്റാം എന്ന് പറയുന്നത്, ഇഹ്റാമിൽ ഗൗനിക്കേണ്ട ഏതാനും കാര്യങ്ങൾ കേൾക്കാം
ഹജ്ജ് , ഉംറ ഉദ്ദേശിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില വസ്തുതകൾ. ഹജ്ജും ഉംറയും ഫലപ്രദമായിത്തീരാൻ നേരത്തെ തന്നെ ചില കാര്യങ്ങൾ മനസ്സിലാക്കാനുണ്ട്. അവയിൽ ചിലത് വിവരിക്കുന്നു
ഉംറ നിഷ്പ്രയാസം നിർവഹിക്കുന്ന ഒരു പുണ്യ കർമ്മമാണ്. അനാവശ്യമായ ആശങ്ക വേണ്ട. നിയമങ്ങളാണ് പാലിക്കപ്പെടേണ്ടത്. കേവലം നമ്മുടെ സംതൃപ്തിക്ക് അനുഷ്ഠാനങ്ങളിൽ ഒട്ടും പ്രസക്തി ഇല്ല.
റജബ് മാസം പത്തിന് മുന്നേ ഒരു ബലി കർമ്മം സുന്നത്തുണ്ട്.അതീറ, അല്ലെങ്കിൽ റജബിയ്യ എന്നാണതിന്റെ പേര്. ഉള്ഹിയ്യത് പോലെ വളരെ സുപ്രധാനമായ സുന്നത്ത് അല്ലെങ്കിലും അതീറ എന്ന റജബിയ്യ ബലി സുന്നത്താണ് പുണ്യമാണ്, പ്രമുഖ ശാഫിഈ പണ്ഡിതന്മാർ ഈ വസ്തുത രേഖപ്പെടുത്തുന്നു ഉള്ഹിയ്യതിൻ്റെ മൃഗത്തിന് പറഞ്ഞിട്ടുള്ള നിബന്ധനകൾ റജബ് ബലിക്ക് ഇല്ല.അതിനാൽ എളുപ്പവും സൗകര്യവും കൂടുതലാണ്.
പുതിയ കുടുംബ ജീവിതത്തിലേക്ക് കടന്നു വരുന്ന നവ വധുമാരോട് ചില ഇസ്‌ലാമിക പാഠങ്ങളാണിത്.
ഒരു ഭാര്യയാവുക എന്നത് സ്വർഗ്ഗീയ സന്തോഷങ്ങൾ കൈവരിക്കാനുള്ള നല്ലൊരു അവസരമാണ്.ഭർത്താവിനോട് നല്ല വിധേയത്വവും സൽസ്വഭാവവും പുലർത്തുമ്പോൾ മനസമാധാനവും സന്തോഷവും പരലോക രക്ഷയും ലഭിക്കുന്നു.ഏതെങ്കിലും പത്രക്കാരോ ചാനലുകാരോ ഫെമിനിസ്റ്റുകളോ പറയുന്നതിനനുസരിച്ച് തുള്ളാൻ നിന്നാൽ ജീവിതമാകെ കലഹത്തിലും ദുരന്തത്തിലും ഹോമിക്കപ്പെടുക തന്നെ ചെയ്യും.ഇസ്ലാമിക മാർഗ്ഗദർശനങ്ങൾ പാലിച്ചു കൊണ്ട് നല്ലൊരു സഹധർമ്മിണിയായി സമാധാനത്തോടെ ജീവിക്കുക.ജീവിത വിജയം നേടാനായി ചില വാശികളും അഭിപ്രായങ്ങളും ഉപേക്ഷിക്കുക
നികാഹും കുടുംബ ജീവിതവും വലിയ ഒരു ദൗത്യമാണ്.
അത് കേവലം ഒരു ആഗ്രഹം മാത്രമാക്കി തീർക്കരുത്.
പ്രാർത്ഥനാപരമായി സമീപിക്കാനുള്ള മഹത്തായ കർമ്മമാണ് നികാഹ്.നല്ല നിയ്യത്തും നികാഹ് മജ്‌ലിസിൽ വെച്ചുള്ള സുന്നത് നിസ്കാരവും മറ്റും ശ്രദ്ധിക്കുക. ഭാര്യയെ സന്തോഷിപ്പിക്കുന്നതിലൂടെ ജീവിതത്തിൽ ഐശ്വര്യവും സമാധാനവും നേടാൻ കഴിയും..
بسم الله الرحمن الرحيم
بارك الله لكل واحد منا في صاحبه
ഒരു ഭാര്യയിൽ ഒതുങ്ങി നിൽക്കുന്നതാണ് സുന്നത്ത്.അനിവാര്യ ഘട്ടത്തിൽ മാത്രമെ ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കാവൂ
وإن لا يزيد على امرأة واحدة من غير حاجة ظاهرة . تحفة المحتاج
قال الصيمري من أصحابنا إلا أن المستحب أن لا يزيد على واحدة لا سيما في زماننا هذا. شرح المهذب
അനിവാര്യ ഘട്ടത്തിൽ നടത്തപ്പെടുന്ന രണ്ടാം വിവാഹത്തെ വിമർശിക്കാൻ ന്യായമില്ല
ഉള്ഹിയ്യത്ത് വളരെ മഹത്തായ പുണ്യകർമ്മമാണ്. ശ്രദ്ധ തെറ്റിയാൽ പുണ്യം നഷ്ടപ്പെടും.പണമിറക്കിയതും അധ്വാനിച്ചതും വെള്ളത്തിലാകും. ഉള്ഹിയ്യത്ത് കർമ്മത്തിൽ അനിവാര്യമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മാതാപിതാക്കളോ രക്ഷിതാക്കളോ കേവലം ആഗ്രഹിക്കുന്നത് കൊണ്ട് മാത്രം മക്കളുടെ സ്വഭാവം നന്നായില്ല. അവരുടെ ഭാവി ഭാസുരമാവുകയുമില്ല. മറിച്ച് അതിന്നാവശ്യമായ പ്രവർത്തനങ്ങളും കർമ്മങ്ങളും കൗശലങ്ങളും അനിവാര്യമാണ്. സുപ്രധാനമായ ആറു കാര്യങ്ങൾ ഉണർത്തുന്നു
മക്കൾ നന്നായിത്തീരാൻ മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ.ഉപദേശങ്ങൾ കുറക്കുക സ്നേഹം പ്രകടിപ്പിക്കുക പ്രശംസിക്കുക
നബി (സ) നല്ലൊരു കവിതാ ആസ്വാദകൻ കൂടെ ആയിരുന്നു. നബി (സ) കവിതയെ അംഗീകരിച്ചിട്ടുണ്ട്. പ്രശംസിക്കുകയും ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്.കവികൾക്ക് പാരിതോഷികം നൽകിയിട്ടുമുണ്ട് . നബി (സ) യുടെ മാതൃക പിൻതുടർന്നു കൊണ്ട് സ്വഹാബികളും കവിത സജീവ മാക്കിയിട്ടുണ്ട്.
മുഖ്യധാരാ മുസ്‌ലിംകളെയും നേതാക്കളെയും താറടിച്ചു കൊണ്ട് വലിയ സാമൂഹിക വിമർശകനായി രംഗത്ത് വരുന്നവർ എക്കാലത്തും ഉണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും മറ്റും അത്തരം വിമർശനങ്ങൾ പടച്ചു വിട്ട് പണമുണ്ടാക്കുന്നവരുമുണ്ട്. മറ്റുള്ളവരെ വിമർശിക്കുന്ന തിരക്കിനിടയിൽ കാണാതെ പോയ സ്വന്തം ദുസ്സ്വഭാവങ്ങൾ കാരണം എല്ലായിടത്തു നിന്നും പുറംതള്ളപ്പെട്ടവർക്ക് പണമുണ്ടാക്കാനുള്ള നല്ലൊരു പ്രവണതയും കൂടെയാണത്. അത്തരക്കാരുടെ ചതിക്കുഴിയിലും ചൂഷണത്തിലും പെടാതിരിക്കാൻ ജാഗ്രത പാലിക്കുക.
മദ്യപാനികൾ മോഷ്ടാക്കൾ തുടങ്ങിയ ദുഷ്ടന്മാരോടും ചില മര്യാദകൾ പാലിക്കാനുണ്ട്.ദുഷ്ടന്മാരെ ഉപദേശിക്കാം. എന്നാൽ ഒരു തെമ്മാടിയെയും അധിക്ഷേപിക്കാൻ നമുക്ക് അനുവാദമില്ല.അവഹേളിക്കാൻ അവകാശവുമില്ല. അത് ചിലപ്പോൾ വലിയ തിരിച്ചടിക്ക് വഴിവെക്കും.
പുണ്യ കർമ്മങ്ങളും മഹാ സേവനങ്ങളും ആത്മാർത്ഥമായി ആഗ്രഹിച്ചാൽ തന്നെ വൻ പ്രതിഫലം നേടാം.പണമോ സമയമോ അധ്വാനമോ ആവശ്യമില്ല. പാപം ചെയ്തില്ലെങ്കിലും ചെയ്യണമെന്ന് ശക്തമായി ആഗ്രഹിക്കുന്നത് കൊണ്ട് തന്നെ ശിക്ഷിക്കപ്പെടും.
വിപ്ലവാത്മകമായ
ആത്മീയ മുന്നേറ്റത്തിന് അവസരമൊരുക്കുന്ന അമൂല്യമായ അറിവാണിത്.
ഒരു സത്യവിശ്വാസിയുടെ പുണ്യകർമ്മവും പ്രാർത്ഥനയും മറ്റു സത്യവിശ്വാസിക്ക് ഉപകാരപ്പെടും.
അതിന്റെ ഒന്നാം തരം തെളിവാണ് മയ്യിത്ത് നിസ്കാരം.
മറ്റനേകം പ്രമാണങ്ങളും
ഇസ്ലാം മഹത്തായ ഒരു ആത്മീയ വ്യാപാരമാണെന്ന് ഖുർആൻ പറയുന്നു. ഖുർആൻ ഓതി മന്ത്രിക്കുകയും അതിന്ന് പ്രതിഫലം പറ്റുകയും ചെയ്യുന്നത് നബി ( സ ) വ്യക്തമായി അംഗീകരിക്കുന്നു.
വികല നവോത്ഥാന വാദികൾക്ക് വിറളി പിടിക്കാൻ ഇക്കാര്യത്തിൽ ഒന്നുമില്ല.
നവോത്ഥാന വാദത്തിനും വേണ്ടേ ഒരു ഔചിത്യ ബോധം
ഇന്ദിരാഗാന്ധിയോ മഹാത്മാഗാന്ധിയോ
മറ്റു പ്രമുഖരും പ്രശസ്തരുമായ ഏതെങ്കിലും ഒരു വ്യക്തി നരകത്തിലാണെന്നോ സ്വർഗത്തിലാണെന്നോ തീരുമാനിക്കാൻ നമുക്കാർക്കും അധികാരമില്ല.ഇസ്ലാമിക പ്രമാണങ്ങളുടെ നിലപാടതാണ്
നമുക്ക് നബി ( സ )യെ സ്വപ്നത്തിൽ കാണാൻ കഴിയുമോ ?!.
അതിനുള്ള പോംവഴി എന്ത്
يا حي يا قيوم يا ذا الجلال والاكرام يا إله الأولين و الاخرين يا رحمن الدنيا والآخرة ورحيمهما
يا رب يا رب يا رب
يا الله يا الله يا الله
صل على محمد وعلى ال محمد
ഇഹലോകത്ത് വെച്ച് നമുക്ക് അല്ലാഹുവിനെ ഉണർവിൽ കാണാൻ കഴിയില്ല. പക്ഷേ സ്വപ്നത്തിൽ നമുക്ക് അല്ലാഹുവിനെ കാണാം.സ്വർഗ്ഗത്തിൽ വെച്ചും അല്ലാഹുവിനെ കാണാം
നാം സ്വപ്നം കാണാറുണ്ട്.ചില സ്വപ്നങ്ങൾ നമ്മെ ആകുലപ്പെടുത്താറുണ്ട്.സ്വപ് നത്തെ കുറിച്ച് ഇസ്ലാമിക നിലപാട്, ദുസ്വപ്നം കണ്ടാൽ എന്ത് ചെയ്യണം
രാഷ്ട്രീയ നേതാക്കൾ ചിന്തിക്കുന്നത് രാഷ്ട്രീയ ലാഭം മാത്രമാണ്.മതപണ്ഡിതർ ആഗ്രഹിക്കുന്നത് ധാർമ്മിക നേട്ടങ്ങളാണ്.അതിനാൽ തങ്ങൾക്ക് ഇഷ്ടമില്ലാത്ത പണ്ഡിതന്മാരെ അപകീർത്തിപ്പെടുത്താനും അപകടപ്പെടുത്താനും എക്കാലവും രാഷ്ട്രീയ നേതാക്കൾ ചരടു വലിച്ചിട്ടുണ്ട്.നമുക്ക് ദീനിൻ്റെ പക്ഷത്തും ധാർമ്മിക വിശുദ്ധിയ്ക്കും വേണ്ടി നിലകൊള്ളാൻ സാധിക്കണം
പിണക്കം നീട്ടി വലിച്ചുകൊണ്ട് പോകരുത്. മനുഷ്യരല്ലേ ചില പിണക്കങ്ങൾ സ്വാഭാവികമായും ഉണ്ടാകാവുന്നതാണ്.പക്ഷേ അത് അന്യായമായി ആവരുത്. മൂന്ന് ദിവസത്തെകാൾ നീണ്ടു പോകരുത്
കൂട്ടക്കൊലയുടെ റിപ്പോർട്ടുകളാണ് നാനാ ഭാഗത്ത് നിന്നും പുറത്തു വരുന്നത്. കൊലപാതകത്തിനും അതിക്രമത്തിനും കൂട്ട് നിൽക്കരുത്.സമാധാന കാംക്ഷിയാവുക
നാനാ വിധ തെറ്റുകുറ്റങ്ങൾ യാതൊരു കൂസലുമില്ലാതെയാണ് പലരും ചെയ്തു കൂട്ടുന്നത്. ശിക്ഷയുടെ പ്രത്യാഘാതങ്ങളും രൂപഭാവങ്ങളും വേണ്ടപോലെ മനസിലാക്കാത്തതാണ് ഈ ദുരവസ്ഥ സംജാതമാകാൻ കാരണം
നബി (സ) ജീവിച്ചിരിക്കുമ്പോൾ ജനങ്ങൾക്ക് സത്യം മനസ്സിലാക്കാൻ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു.അവിടുത്തെ സാന്നിധ്യവും മുഹ്ജിസതുമുണ്ടായിരുന്നു . എന്നിട്ടും ചില യോഗ്യൻമാർ പോലും വഴിപിഴച്ചവരുടെ വലയിൽ വീണുപോയി.പുതിയ കാലത്തിൽ പല യോഗ്യൻമാരും വഴിപിഴച്ച പ്രസ്ഥാനക്കാരുടെ ചതിക്കുഴിയിൽ വീണു പോകുന്നത് അസ്വാഭാവികമല്ല. ആത്മീയ ദുഷ്ടതയാണതിന്ന് കളമൊരുക്കുന്നത്
നിസ്കാരം ഉൾപ്പെടെയുള്ള ഇസ്ലാമിക അനുഷ്ഠാനങ്ങളെ അവഗണിച്ച് പാപികളായി ജീവിക്കുന്നവർക്ക് ശിക്ഷയുണ്ട്.പരലൊകത്ത്. മാത്രമല്ല ചിലപ്പോൾ ഇഹലോകത്ത് തന്നെ അത്തരക്കാർക്ക് കഠിന ശിക്ഷ ലഭിച്ചെന്നിരിക്കും.അത് മാറാരോഗമോ ചുട്ടെരിക്കപ്പെടലോ മറ്റു ആപത്തോ ആയിരിക്കാം.
ഒരു നിയന്ത്രണവുമില്ലാതെ നിഷിദ്ധമായ പാപങ്ങൾ വർധിപ്പിക്കുന്ന ആളുകൾ അവരുടെ സൽകർമ്മങ്ങളുടെ മൂല്യം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ഏത് സൽകർമ്മം ചെയ്യുന്ന ആളുകളും ഒന്നാമതായി തെറ്റുകളിൽ നിന്ന്, നിഷിദ്ധമായ കാര്യങ്ങളിൽനിന്ന്, അതിക്രമങ്ങളിൽ നിന്ന്, ദുസ്വഭാവങ്ങളിൽനിന്ന് വിട്ടു നിൽക്കേണ്ടതാണ്
ഹജ്ജിനോ ഉംറക്കോ ഇഹ്റാം ചെയ്തവർക്ക് തലപ്പാവ് അനിസ്ലാമികമാണ്.അനാചാരമാണ്. അതല്ലാത്ത മുസ്ലിം പണ്ഡിതന്മാർക്കും സാധാരണക്കാർക്കും തലപ്പാവ് സുന്നത്താണ്, പുണ്യമാണ്. നബി (സ) യുടെ മാതൃകയും കൽപനയുമാണ്.
സ്വന്തം ശരീരത്തിന്റെ സ്വഭാവത്തിൽ, പ്രവർത്തനത്തിൽ, നിലപാടുകളിൽ സൂക്ഷ്മ നിരീക്ഷണം നടത്തുക, സ്വന്തം പോരായ്മകളെയും തിന്മകളെയും തിരുത്തുക
പ്രണയം അഥവാ സ്നേഹം അതിന്നൊരു പ്രഭവ കേന്ദ്രമുണ്ട്. അത് സ്രഷ്ടാവായ അല്ലാഹുവാണ്.അല്ലാഹുവോടളള സ്നേഹത്തിൽ നിന്നാണ് റസൂലിനോടുളള സ്നേഹം ഉറവയെടുക്കുന്നത്.മറ്റെല്ലാ സ്നേഹങ്ങളും ഉദ്ഭവിക്കേണ്ടത്.സ്നേഹമെന്ന വിശുദ്ധ ദൗത്യം ശരിയായ രീതിയിൽ പരിചരിക്കുക.
പ്രശ്നങ്ങളിലും പ്രതിസന്ധികളിലും പെട്ട് മനസമാധാനം നഷ്ടപ്പെട്ടവർക്കും നഷ്ടപ്പെടുത്തുന്നവർക്കും സമാധാനം പുണരാൻ ബുദ്ധി പൂർവ്വമായ ഒരു പോംവഴി. ഖുർആനിൽ നിന്നുള്ളത്.
ഒരു സത്യവിശ്വാസി ചെയ്യേണ്ടത് കേവലം അനുവദിക്കപ്പെട്ട കാര്യമല്ല. മറിച്ച് നല്ല പ്രതിഫലം പ്രതീക്ഷിക്കാവുന്ന നന്മയാണ്. സമയവും ഊർജ്ജവും പാഴാക്കരുത്.
സാംസ്കാരിക, ധാർമ്മിക മുന്നേറ്റത്തിന് ശക്തി പകരുന്ന നല്ലൊരു വിമർശനം കേൾക്കാം
മാതാപിതാക്കളോട് കടമകൾ ഉള്ളത് പോലെ മക്കളോടും കടമകളുണ്ട്. മക്കളെ ആദരിക്കണം.അവർക്കുവേണ്ടി ദുആ ചെയ്യണം.സ്നേഹവും സഹായവും നൽകുന്നതിൽ നീതിയും തുല്യതയും പാലിക്കണം. ഏറ്റക്കുറച്ചിലുകൾ കാണിക്കുന്നത് മരണ വേളയിൽ ഈമാൻ നഷ്ടപ്പെടാൻ വരെ കാരണമായേക്കും.
മാനവ സേവനങ്ങളെ ഇസ്ലാം രണ്ടായി തരം തിരിച്ചിരിക്കുന്നു.ബാഹ്യം ആഭ്യന്തരം.ആഭ്യന്തര ധർമ്മം സ്ത്രീയെ ചുമതലപ്പെടുത്തിയതാണ്. സ്ത്രീ അന്യയമായി പുറത്ത് കറങ്ങി നടക്കരുത്.
لا اله الا الله പ്രഖ്യാപിക്കുന്ന, അഞ്ച് നേരം നിസ്കരിക്കുന്ന വിശ്വാസിയെ ശിർക്കാരോപിക്കുന്നത് മഹാ പാതകം.വികല തൗഹീദ് വാദികളുടെ വ്യാജ നവോത്ഥാന ജൽപനങ്ങളെ അവഗണിക്കുക.
രോഗവും ദാരിദ്ര്യവും മറ്റു പ്രയാസങ്ങളും പരീക്ഷണങ്ങളാണ്. അപ്രകാരം തന്നെ ആരോഗ്യവും സമ്പത്തും സമാധാനാന്തരീക്ഷവും എല്ലാം പരീക്ഷണങ്ങൾ തന്നെയാണെന്ന് നാം തിരിച്ചറിയണം.
വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്ന ശിക്ഷാനടപടികൾ അക്രമകാരികൾക്ക് മാത്രം ബാധകമാണ്.നിരപരാധികളെയോ ഇതര മതസ്ഥരെയോ ആക്രമിക്കാൻ വിശുദ്ധ ഖുർആൻ കൂട്ട് നിൽക്കുന്നില്ല.
സലാം പറയുന്നതിന്റെ ആത്മീയ പ്രതിഫലനങ്ങൾ
മുഹർറം പത്തുമായി ബന്ധപ്പെട്ട ഫത്ഹുൽ മുഈൻ ദർസ്. പഠനാർഹമായ വിവരണങ്ങൾ
ഹിജ്റ ലഘു ചരിത്രവും പാഠങ്ങളും
ഒരു കൊറോണ രോഗിയുടെ സന്തോഷം
കൊറോണ യിലൂടെ സ്വർഗ്ഗത്തിലേക്ക്
ഖുർആൻ പാരായണവേളയിലെ സുപ്രധാന സുന്നത്താണ് തിലാവതിന്റെ സുജൂദ്.തിലാവതിന്റെ സുജൂദിനെ കുറിച്ച് ചെറിയ ഒരു വിവരണമാണിത്